ഭാഷാ വൃത്തങ്ങളെല്ലാം ഗാനാത്മകങ്ങളാണ്. അവ മിക്കതും മാത്രാ പ്രധാനങ്ങളുമത്രെ. സംസ്‌കൃത വൃത്തങ്ങൾ ഏറിയകൂറും ഗണവൃത്തങ്ങളും ബാക്കി മാത്രാ വൃത്തങ്ങളുമാണ്. രണ്ടു പാദങ്ങളുള്ള ഈരടികളായിട്ടാണ് ഭാഷാവൃത്തങ്ങളെ കണക്കാക്കുന്നത്. സംസ്‌കൃതത്തിൽ ഒരു പദ്യം നാല് വാരിയുള്ള ശ്ലോകങ്ങളാണ്. ശ്ലോകത്തിലെ പോലെ ഈരടികളിൽ അന്വയം പൂര്ണമാകണമെന്ന് നിര്ബന്ധമില്ല
സംസ്‌കൃത വൃത്തശാസ്ത്രത്തിൽ എട്ട്ഗുണങ്ങളും ഓരോ ഗണത്തിലും മുമൂന്നക്ഷരവുമാണുള്ളത്. ഓരോ ഗണതത്തിനും പ്രത്യേകം പേരുണ്ട്. മലയാള വൃത്തങ്ങളുടെ ഗാനനിർണ്ണയ രീതി ഇങ്ങനെയല്ല. അക്ഷരകണക്കും മാത്രകണക്കും ഓരോ ഗണത്തിനും വെവ്വേറെയാണ്. ദ്വ്യക്ഷരഗണം ത്ര്യക്ഷരഗണം ദീമാത്രാഗണം ചതുർ മാത്രമാഗണം എന്നിങ്ങനെ പോകുന്നു ഗണ നാമങ്ങൾ
"അടിമകൾക്കും കണക്കില്ല -നിൽക്കയുംവേണ്ടൊരിടവും
വ്യവസ്ഥയെല്ലാം ശിഥിലം -പ്രധാനം ഗാനരീതി താൻ
ഗുരുവാകാമിച്ച പോലെ -പാടിനീട്ടി ലഘുക്കളെ
അതുപോലിഹാദീർഘത്തെ -കുറുക്കുന്നതപൂർവമാം "
ഇങ്ങനെയുള്ള നിയമങ്ങൾ ഭാഷാവൃത്തങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നല്ലവണ്ണം ഓർത്തിരിക്കണം
പ്രധാനപ്പെട്ട ഭാഷാവൃത്തങ്ങളുടെ ലക്ഷ്യ ലക്ഷണങ്ങൾ കാകളി, കാളകാഞ്ചി, പര്യാസ്‌തകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനാകാകളി, ദ്രുതകാകളി, സർപ്പിണി, ഉപസർപ്പിണി കേക, അന്നനട, മഞ്ജരി, ശ്ലഥകാകളി, നതോന്നത, തരംഗിണി, ഊനതരംഗിണി, സ്തിമിത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ